പാകിസ്താനില്‍ നിന്നുള്ള മുസ്‍ലിംകള്‍ക്കും പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പൗരത്വ നിയമത്തിലുണ്ടെന്ന് രാജ്നാഥ് സിങ്

0
212

ന്യൂഡല്‍ഹി: (www.mediavisionnews.in)  ഇന്ത്യയിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്ന പാകിസ്താനിൽ നിന്നുള്ള മുസ്‌ലിംകൾക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ രാജ്യത്തെ പൗരത്വ നിയമത്തിലുണ്ടെന്നും കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനിടെ 600 ഓളം പാക് മുസ്‍ലിംകള്‍ക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

“പാകിസ്താനിൽ നിന്നുള്ള ഏതെങ്കിലും മുസ്‍ലിം സഹോദരങ്ങള്‍ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ പൗരത്വ നിയമത്തിൽ അതിനുള്ള വ്യവസ്ഥയുണ്ട്. അതിലൂടെ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ 5-6 വർഷത്തിനിടെ പാകിസ്താനിൽ നിന്ന് വന്ന 600 ഓളം മുസ്‍ലിം സഹോദരങ്ങൾക്ക് ഞങ്ങൾ പൗരത്വം നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും വിദ്വേഷം വളർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡല്‍ഹിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.

ലോകം ഒരു കുടുംബമാണ് എന്ന അര്‍ത്ഥം വരുന്ന ‘വാസുധൈവ കുടുംബകം’ എന്ന സന്ദേശം ലോകത്തിന് പകര്‍ന്നു നൽകിയ ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ ഇന്ത്യയുടെ സ്വഭാവം മനസിലാക്കേണ്ടതുണ്ട്. ലോകജനതയെ അവരുടെ കുടുംബമായി അംഗീകരിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. ‘വാസുധൈവ കുടുംബകം’ എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നൽകുന്നത്. ഈ സന്ദേശം പകര്‍ന്നു നല്‍കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here