നടപടി നേരിട്ട ലീഗ് നേതാവിന് പിന്തുണയുമായി സി.പി.ഐ.എം; നേതാക്കൾ കെ എം ബഷീറിന്റെ വീട്ടിൽ

0
193

കോഴിക്കോട്: (www.mediavisionnews.in) മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തതിന് മുസ്‌ലിം ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എം ബഷീറിന്റെ വീട്ടിൽ സിപിഎം നേതാക്കളെത്തി. ബേപ്പൂർ എം എൽ എ വി കെ സി മമ്മദ് കോയയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

ശൃംഖലയിൽ പങ്കെടുത്തതിന്റെ പേരിൽ ബഷീറിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് വി കെ സി മമ്മദ് കോയ പറഞ്ഞു. ബഷീറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. ശരിയായ ഒരു കാര്യം ചെയ്തതിന്റെ പേരിലാണ് ബഷീറിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയമായും അല്ലാതെയുമുള്ള പിന്തുണ നൽകുമെന്ന് വി കെ സി മമ്മദ് കോയ പറഞ്ഞു.

ബഷീറിനെപ്പോലെ നിരവധി ലീഗ് പ്രവർത്തകരും പ്രാദേശിക നേതാക്കളും മനുഷ്യശൃംഖലയിൽ പങ്കെടുത്തിട്ടുണ്ട്. അത് സി എ എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശരിയായ നേതൃത്വം നൽകുന്നത് സിപിഎം ആണെന്നതു കൊണ്ടാണ്.

മുസ്‌ലിം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ ലീഗ് അണികളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മുൻ മന്ത്രി അഹമ്മദ് കുരിക്കളുടെ മരുമകനാണ് കെ എം ബഷീർ. കൂടാതെ കരുവൻതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മുസ്‌ലിം  ലീഗിൽ കുടുംബപരമായ സ്വാധീനവും ബഷീറിനുണ്ട്. ഈ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here