കേപ്ടൗണ്‍ (www.mediavisionnews.in) : അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ ക്രിക്കറ്റ് താരമാണ് എബി ഡിവില്ലിയേഴ്‌സ്. താരം ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിനിടെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 35കാരനായ ഡിവില്ലിയേഴ്‌സ് 2018ലാണ് വിരമിച്ചത്.
എന്നാല്‍ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഡയറക്ടറും മുന്‍ ക്യാപ്റ്റനുമായിരുന്ന ഗ്രയിം സ്മിത്ത്. ”ഡിവില്ലിയേഴ്‌സ് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് മഹത്തായ കാര്യമാണ്. മടങ്ങിവരവ് ഒരിക്കലും പ്രയാസകരമാകില്ല.
ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും കളിക്കാം. തിരിച്ചുവരവിനെ കുറിന്‍ അദ്ദേഹവുമായി ചര്‍ച്ചയൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ടി20 ലോകകപ്പിനെ കുറിച്ച് സൗഹൃദസംഭാഷണം നടത്തിയിരുന്നു.” സ്മിത്ത് പറഞ്ഞുനിര്‍ത്തി.
പുതുതായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ക്വിന്റണ്‍ ഡികോക്ക് മികച്ച നായകനാണെന്നും എന്നാല്‍ ്അനുഭവസമ്പത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ്‌സ്മിത്ത് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.