ന്യൂഡല്‍ഹി: (www.mediavisionnews.in) ഡിജിറ്റല്‍ പേമെന്റ് സൗകര്യം ഏര്‍പ്പെടുത്താത്ത വ്യാപാര സ്ഥാപനങ്ങള്‍ ഇനി കനത്ത പിഴ നൽകേണ്ടി വരും. പ്രതിവര്‍ഷം 50 കോടിയിലധിക്കം വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍, കമ്പനികള്‍, മറ്റുസ്ഥാപനങ്ങള്‍ക്ക് എന്നിവയ്ക്കാണ് പിഴ ചുമത്തുന്നത്.പ്രതിദിനം 5000 രൂപയാണ് പിഴ. 2020 ഫെബ്രുവരി ഒന്നുമുതല്‍ ഇത് പ്രബല്യത്തിൽ വരും.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജനുവരി 31 വരെ സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2020 ജനുവരി 31 നകം ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ഫിനാന്‍സ് ആക്ടിലെ 271 ഡിബി വകുപ്പ് പ്രകാരമുള്ള പിഴ ഈടാക്കില്ല.
കറന്‍സിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുമാണിത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക