കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ, 7 പേർ ആശുപത്രിയിൽ, കേരളം ജാഗ്രതയിൽ!

0
217

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളം ജാഗ്രതയിൽ. സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ‌ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. എങ്കിലും മുൻകരുതലിന്റെ ഭഗമായാണ് നടപടി. കഴിഞ്ഞ ദിസം മാത്രം 109 പേരാണ് ചൈനയിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്. മടങ്ങിയെത്തിയവരില്‍ വൂഹാൻ സർവ്വകലാശാലയിലെ രണ്ട് വിദ്യാർഥികളുമുണ്ട്. ഇന്നലെ രാത്രി 11 മണിക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു. എങ്കിലും അവർ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ വെള്ളിയാഴ്‌ച പേരാവൂർ പഞ്ചായത്ത് പരിധിയിലുള്ള കുടുംബം നാട്ടിലെത്തിയിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. 28 ദിവസത്തേക്ക് പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിനും മറ്റുള്ളവരുമായി ഇടപെഴകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ, നാട്ടിലെത്തിയ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പോയി എന്നാണ് റിപ്പോർട്ട്.

മറ്റൊരു കുടുംബവും നിരീക്ഷണത്തിൽ

ഇതോടെ ഇവരെ നേരിൽ കാണാനോ ബോധവൽകരണം നടത്താനോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഈ കുടുംബത്തെ കൂടാതെ ഒരാഴ്‌ച മുൻപ് ചൈനയിൽ നിന്നും മടങ്ങിയെത്തിയ പേരാവൂർ സ്വദേശിക്ക് ആവശ്യമായ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിരുന്നു. ചൈനയിൽ നിന്നെത്തിയവരെ കർശനമായി നിരീക്ഷിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമാനം.

മരണ സംഖ്യ 80 ആയി

അതേസമയം വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബ്ര പ്രവിശ്യയിൽ 24 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയർന്നു. പുതുതായി 769 പേർ‌ക്കാണ് ചൈനയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് അധിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് ചൈനയിലെ പ്രധാന നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഷാൻഡോങ്, ബെയ്ജിങ്, ഷാങ്ഹായ്, ഷിയാൻ, ടിയാൻജിൻ തുടങ്ങിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here