കരിപ്പൂരിൽ 4.8 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിൽ

0
174

കരിപ്പൂർ: (www.mediavisionnews.in) കോഴിക്കോട്‌ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 4.8 ലക്ഷം രൂപയുടെ വിദേശകറൻസി വിമാനത്താവള സുരക്ഷാ വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി സലീം (24)നെ പിടികൂടി എയർ കസ്റ്റംസ് വിഭാഗത്തിന് കൈമാറി.

എയർ ഇന്ത്യയുടെ കരിപ്പൂർ-ദുബായ് വിമാനത്തിൽ യാത്ര ചെയ്യാനാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ്. വിഭാഗം ബാഗേജ് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി. യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കറൻസി.

8,400 സൗദി റിയാൽ, 560 ബഹ്റൈൻ ദിനാർ, 700 ഒമാൻ റിയാൽ, 100 ഖത്തർ റിയാൽ 390 കുവൈത്ത് ദിനാർ 100 യു.എ.ഇ. ദിർഹം എന്നിവയാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഏകദേശം 4,80,000 രൂപ മൂല്യംവരുന്ന വിദേശ കറൻസികളാണിവ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here