തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) ദേശീയ ജനസംഖ്യ രജിസ്റ്ററും (എൻ.പി.ആർ) സംസ്ഥാനത്ത് നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം കേന്ദ്ര സെൻസസ് ഡയറക്ടറെ ഔദ്യോഗികമായി അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജനസംഖ്യ കണക്കെടുപ്പ് സംസ്ഥാനത്ത് പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനന തീയതി, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവ സെൻസസ് ചോദ്യാവലിയിൽ നിന്ന് ഒഴിവാക്കിയാവും സെൻസസ് പൂർത്തിയാക്കുക.
തദ്ദേശ വാർഡ് വിഭജന ബില്ലിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വാർഡ് വിഭജനം സംബന്ധിച്ച ഒാർഡിനൻസിൽ ഗവർണർ നേരത്തെ ഒപ്പിട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ ഒാർഡിനൻസിൽ പറഞ്ഞിട്ടുള്ള മാതൃകയിൽ വാർഡ് വിഭജനം ചൂണ്ടിക്കാട്ടിയുള്ള കരട് ബില്ലാണ് സർക്കാർ തയാറാക്കിയിട്ടുള്ളത്.
ജനുവരി 30ന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ യോഗം ഗവർണറോട് ശിപാർശ ചെയ്തു. ഈ വർഷത്തെ ആദ്യത്തെ സഭാ സമ്മേളനമാണ് ചേരാൻ പോകുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക