ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ വഴി വരേണ്ടതില്ല; വീട്ടുപടിക്കല്‍ നോ എന്‍ട്രി ബോര്‍ഡ് വച്ച് ഗൃഹസന്ദര്‍ശന പരിപാടിക്കെതിരെ വ്യത്യസ്ത പ്രതിഷേധം

0
206

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ കാംപയിന്‍. ‘മൈ ഡോര്‍ ഈസ് ക്ലോസ് ടു സി.എ.എ ഏജന്റ്‌സ് എന്ന ഹാഷ്ടാഗോടെ നടക്കുന്ന കാംപയിന് വന്‍ പ്രചാരണമാണ് ലഭിക്കുന്നത്.

രാജ്യത്തിന്റെ മതേതര പാരമ്പര്യം ശിഥിലമാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരാരും വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് ഓരോരുത്തരും കാംപയിനിലൂടെ വ്യക്തമാക്കുന്നത്. ചിലര്‍ വീടുകള്‍ക്ക് മുന്‍പില്‍ ‘എന്റെ വീട്ടില്‍ സംഘികള്‍ക്ക് പ്രവേശനമില്ല, പൗരത്വ നിയമം വിശദീകരിക്കാനായി ബി.ജെ.പിക്കാര്‍ ആരും വരേണ്ട’ എന്ന് എഴുതിവയ്ക്കുക വരെ ചെയ്തിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്‌ക്കെതിരേ രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇതിനെതിരേ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സംസ്‌കാരിക സംഘടനാ നേതാക്കളുടെ വീടുകള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി കാംപയിന്‍ ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയാല്‍ അവരോട് ചോദിക്കാനുള്ള ചോദ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here