ദില്ലി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. മോദി അച്ഛന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ട് മതി ജനങ്ങളോട് ചോദിക്കാന്‍ എന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.
പൗരത്വ നിയമ ഭേദഗതി ഞങ്ങളുടെ മേല്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബുരുദം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോദിയുടെ വിദ്യാഭ്യാസം തെളിയിച്ചിട്ട് നമുക്ക് സംസാരിക്കാം. പിന്നെ മോദി തന്റെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കണം. അച്ഛന്റേതും കുടുംബത്തിന്റേതും കാണിക്കണം. എന്നിട്ടു മതി രാജ്യത്തെ പൗരന്മാരുടെ രേഖകള്‍ ചോദിക്കാന്‍- ഹിന്ദിയിലെഴുതിയ ട്വീറ്റില്‍ കശ്യപ് പറയുന്നു.
പൗരത്വ ഭേദഗതി നിയമം (സിഎഎ) ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ അനുരാഗ് കശ്യപ് വീണ്ടും മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസാക്കിയതുമുതല്‍ സിഎഎയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ അനുരാഗ് കശ്യപ് പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.