2020ലെ ആദ്യ ചന്ദ്രഗ്രഹണം നാളെ; ഈ പതിറ്റാണ്ടിലെ ആദ്യത്തെ ആകാശവിസ്മയം നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനില്‍ക്കും

0
228

തിരുവനന്തപുരം: (www.mediavisionnews.in) ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. 2020ലെ നാല് അല്പഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനില്‍ക്കും പ്രതിഭാസം.

ഇന്ത്യയുടെ എല്ലാ ഭാഗത്തും ചന്ദ്രഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച്‌ രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക.

ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ തടയുമ്ബോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വിന്യസിക്കുമ്ബോഴാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോള്‍ സൂര്യരശ്മികള്‍ ചന്ദ്രന് മേല്‍പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴല്‍ കൊണ്ട് മറക്കുകയും ചെയ്യും. നാളെ നടക്കുന്ന ഗ്രഹണത്തില്‍ ചന്ദ്രന്റെ ഭൂരിഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും.

ഈ സമയത്ത് ചന്ദ്രനെ ചാര നിറത്തില്‍കാണാം. കൂടാതെ, നാളെ കാണുന്ന പൂര്‍ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ ചന്ദ്രനാണ്. അതിനാല്‍ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ ‘വുള്‍ഫ് മൂണ്‍ എക്ലിപ്സ്’ (Wolf Moon Eclipse) എന്നാണ് പറയുന്നത്.

മറ്റ് മൂന്ന് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലായ് 5, നവംബര്‍ 30 എന്നീ തിയതികളിലാകും കാണാന്‍ സാധിക്കുക. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മേയ് 26നാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here