20 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കി സര്‍ക്കാര്‍

0
196

കോട്ട: (www.mediavisionnews.in) പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കി കേന്ദ്രസർക്കാർ. രണ്ട് ദശകം മുമ്പ് രാജസ്ഥാനിലെ കോട്ടയിലെത്തിയ അഞ്ച് പേര്‍ക്കാണ് പൗരത്വം നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതിന് തൊട്ടു മുൻപാണ് പൗരത്വം നൽകിയത്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിക്കർപുർ ഗ്രാമത്തിൽ നിന്ന് രാജസ്ഥാനിലെത്തിയ രേഖാ ബേജ്വാനി, സോനം കുമാരി, മുസ്‌കാൻ, സന്ദീപ് കുമാർ, സുദാമൻ എന്നിവർക്കാണ് വെള്ളിയാഴ്ച ഇന്ത്യൻ പൗരത്വം ലഭിച്ചത്. മാലയിട്ട് ആഘോഷത്തോടെയാണ് ഇവർക്ക് പൗരത്വം നൽകിയത്. 20 വര്‍ഷം മുമ്പാണ് ഇവർ ഇന്ത്യയിലെത്തിയത്.

ഡിസംബർ 30ന് പാകിസ്ഥാനിൽ നിന്നെത്തിയ എട്ടുപേർക്ക് ഇന്ത്യൻ പൗരത്വം നൽകിയിരുന്നു. ആറു വർഷത്തിനിടെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ നാലായിരത്തോളം പേർക്കാണ് വിവിധ സംസ്ഥാനങ്ങളിൽ പൗരത്വം നൽകിയത്. വെള്ളിയഴ്ചയാണ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here