സി.എ.എ പുനപരിശോധിക്കാതെ ഡല്‍ഹി തിരഞ്ഞെടുപ്പിനില്ല; ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ശിരോമണി അകാലിദള്‍

0
176

ഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതി ബി.ജെ.പി നേതൃത്വത്തിന് തിരഞ്ഞെടുപ്പിലും തിരിച്ചടിയാവുന്നു. സി.എ.എ പുനപരിശോധിക്കാതെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷി ശിരോമണി അകാലിദള്‍ വ്യക്തമാക്കി.

പൗരത്വ നിമയ ഭേദഗതിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ അതില്‍ എല്ലാ മതസ്ഥരേയും ഉള്‍പ്പെടുത്തണമെന്നും ശിരോമണി അകാലി ദള്‍ നേതാവും എംപിയുമായ മജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

ആളുകളെ വരി നിര്‍ത്തി യാഗ്യത തെളിയിക്കാന്‍ ആവശ്യപ്പെടുന്നതാണ് എന്‍.ആര്‍.സി. തീര്‍ച്ചയായും അതിനെതിരാണ് തങ്ങള്‍. അത്തരത്തിലൊരു നിയമവും പാടില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും സിര്‍സ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here