സി.എ.എ, കശ്മീര്‍ വിഷയത്തില്‍ വിമര്‍ശനവുമായി അമേരിക്ക

0
196

വാഷിംഗ്ടൺ: (www.mediavisionnews.in)കശ്മീര്‍, പൗരത്വഭേദഗതി നിയമ വിഷയങ്ങളില്‍ വിമർശനവുമായി മുതിര്‍ന്ന അമേരിക്കൻ നയതന്ത്ര പ്രതിനിധി. പൗരത്വ നിയമത്തില്‍ വിവേചനം പാടില്ലെന്നാണ് മധ്യ – ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കൻ പ്രതിനിധി ആലീസ് വെല്‍സ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

കശ്മീരിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം. ദീർഘനാൾക്ക് ശേഷം കശ്മീരിലെ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അമേരിക്കൻ പ്രതിനിധി പറഞ്ഞു. മധ്യ – ദക്ഷിണേഷ്യയിലെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള അമേരിക്കയുടെ മുതിർന്ന നയതന്ത്ര പ്രതിനിധിയാണ് ആലീസ് വെൽസ്.

LEAVE A REPLY

Please enter your comment!
Please enter your name here