മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതി ആദിത്യ റാവു എന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി ദക്ഷിണകന്നട ജില്ലയിലെ പുത്തൂര്‍ സ്വദേശി സന്ദീപ് ലോബോ.
പൂത്തൂര്‍ പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി കഴിഞ്ഞു . തന്റെ ചിത്രം പ്രതിയുടേതെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പോസ്റ്റുകള്‍ തനിക്ക് അയച്ചു നല്‍കണമെന്നും സന്ദീപ് ഫെസ്യ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അനുവദിക്കാനാകില്ലെന്നും അത് തനിക്കും ,കുടുംബത്തിനും അപമാനം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു .
ആർഎസ്എസ് ഗണവേഷം ധരിച്ച തന്റെ ഫോട്ടോയാണ് ബോംബ് വെച്ച ആളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിലർ മനഃപൂർവ്വം പ്രചരിപ്പിക്കുന്നത്. ആര്‍എസ്സ്‌എസ് ട്രെയിനിങ് ക്യാംപില്‍ ആര്‍എസ്‌എസ് മദ്ധ്യക്ഷേത്രീയ കാര്യകാരിണീ സദസ്യന്‍ കല്ലട്ക്ക പ്രഭാകരഭട്ടിനൊപ്പം നില്‍ക്കുന്ന സന്ദീപ് ലോബോയുടെ പടമാണ് ആദിത്യറാവുവിന്റെതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുതീവ്രവാദി ആര്‍എസ്‌എസ് നേതാവിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് വ്യാജസന്ദേശം പ്രചാരിക്കുന്നത്. വാട്‌സ്‌ആപ്പിലും ഫേസ് ബുക്കിലും ഉള്‍പ്പെടെ ഫോട്ടോ പ്രചരിക്കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.