മഞ്ചേശ്വരം കിദമ്പാടിയിലെ ഇസ്മയില്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

0
219

മഞ്ചേശ്വരം (www.mediavisionnews.in)  : മരവ്യാപാരി പാവൂര്‍ കിദമ്പാടിയിലെ ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞനാടിയിലെ അറഫാത്തി(29)നെയാണ് മഞ്ചേശ്വരം സി.ഐ. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി സിദ്ധിഖിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. ഇസ്മായിലിന്റെ ഭാര്യ ആയിഷ(42), ആയിഷയുടെ കാമുകന്‍ മുഹമ്മദ് ഹനീഫ(35) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഇരുവരെയും വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ഹനീഫയാണ് സുഹൃത്തുക്കളായ അറഫാത്തിനും സിദ്ധീഖിനും പണം നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കിടപ്പു മുറിയില്‍ ഇസ്മായില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ അറഫാത്തും സിദ്ധീഖും ചേര്‍ന്ന് കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയും ഈ സമയം ഹനീഫയും ആയിഷയും പുറത്ത് കാവല്‍ നിന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

മഞ്ഞനാടിയില്‍ വെച്ചാണ് അറഫാത്തിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. അറഫാത്തും ഇനി പിടിയിലാകാനുള്ള സിദ്ദിഖും കര്‍ണാടകയില്‍ ചില കേസുകളില്‍ പ്രതികളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. മറ്റ് പ്രതികളെ മൂന്നുദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here