ബഗ്ദാദ്: (www.mediavisionnews.in) ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ വീണ്ടും യു.എസ് ആക്രമണം. ആക്രമണത്തിൽ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു പ്രവർത്തകർ കൊല്ലപ്പെട്ടു. പുലർച്ചെ ഒന്നേകാലോടെ വടക്കൻ ബഗ്ദാദിലെ ടാജി റോഡിലാണ് മിസൈൽ ആക്രമണം നടന്നത്.
പൗരസേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകൾ പൂർണമായി തകർന്നു. നാല് അംഗങ്ങൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് ശേഷം 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം.
ബഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാെൻറ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനി ഉൾെപ്പടെ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് െറവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിെൻറ ഭാഗമായ ‘ഖുദ്സ് സേന’ മേധാവിയാണ് ഖാസിം സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ പെടുന്നു.
വെള്ളിയാഴ്ച അർധരാത്രിയാണ് യു.എസ് സേന ആളില്ലാ വിമാനത്തിൽ വ്യോമാക്രമണം നടത്തിയത്. സൈനിക വ്യൂഹത്തിെൻറ കാവലോടെയുള്ള യാത്രക്കിടെ ഉന്നതർ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ റോക്കറ്റ് ഉപയോഗിച്ച് തകർക്കുകയായിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക