ബെല്‍ത്തങ്ങാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഉപ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

0
177

ഉപ്പള: (www.mediavisionnews.in) ബെല്‍ത്തങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉപ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടിയിലെ രമേശനെ (42) കൊലപ്പെടുത്തിയ കേസില്‍ ഉപ്പള ഹിദായത്ത് നഗറിലെ സിറാജ് (29), ബെല്‍ത്തങ്ങാടി ഗുരുനാക്കരയിലെ അണ്ണു എന്ന നാരായണന്‍ (48) എന്നിവരാണ് അറസ്റ്റിലായത്.

അണ്ണുവിന് രമേശനുമായുണ്ടായിരുന്ന പകയാണ് കൊലയിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി അണ്ണുവും സിറാജും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ബെല്‍ത്തങ്ങാടി നാരാവിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. ഒരു കെട്ടിടത്തിന്റെ പിറകുവശത്ത് മൂവരും മദ്യപിക്കുകയും അതിനിടെ ഒളിപ്പിച്ചുവെച്ച വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സിറാജ് കുമ്പളയിലെ പഴയ രണ്ടുകേസുകളില്‍ പ്രതിയാണ്. കൂടുതല്‍ അന്വേഷിക്കുന്നതിന് ബെല്‍ത്തങ്ങാടി പൊലീസ് ഉപ്പളയിലെത്തും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here