ബാഗ്ദാദില്‍ യു.എസ് വ്യോമാക്രമണം; ഇറാന്‍ സൈനിക ജനറലടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു

0
219

ബാഗ്ദാദ്: (www.mediavisionnews.in) ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യാേമാക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള ഏഴു സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.

പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗൺ. ഇയാളുടെ മരണത്തിനു പിന്നാല വിശദീകരണങ്ങളൊന്നുമില്ലാതെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തു.

ബഗ്ദാദ് വിമാനത്താവള റോഡിൽ യുഎസ് നടത്തിയ ആക്രമണത്തിലാണ് ജനറൽ കാസെം സുലൈമാനിയും ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടത്. ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കെന്ന് വിശദീകരണം. വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ആക്രമണം നടത്തിയതായി യുഎസ്  സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട ചെയ്യുന്നുണ്ട്.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.

ഇതോടെ യുഎസ്–ഇറാൻ–ഇറാഖ് ബന്ധം കൂടുതൽ വഷളാവുമെന്ന് ആശങ്ക. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കൂടി. പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവലൂഷണറി ഗാർഡ് മുന്‍ മേധാവി പ്രതികരിച്ചു.

മീഡിvയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here