ബംബ്രാണയിൽ മദ്രസ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അക്രമം; പൊലിസ് – സംഘപരിവാർ ഒത്തുകളി അപകടമെന്ന് മുസ്ലിം യൂത്ത് ലീഗ്

0
206

കുമ്പള: (www.mediavisionnews.in) കുമ്പള ബംബ്രാണയിൽ കഴിഞ്ഞ ദിവസം ഹിഫ്ള് കോളജ് വിദ്യാർത്ഥികളെ തൊപ്പി വെച്ചതിന്റെ പേരിൽ മൂന്നംഗ സംഘപരിവാർ ഗുണ്ടാസംഘം മർദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താറും ജന: സെക്രട്ടറി ബി.എം. മുസ്തഫയും പ്രസ്താവനയിൽ പറഞ്ഞു.

സമാധാനന്തരീക്ഷം നിലനിൽക്കുന്ന നാട്ടിൽ ഇരുളിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് അശാന്തി വിതക്കാനുള്ള സംഘപരിവാർ നീക്കത്തിന് കുമ്പള പൊലീസ് കൂട്ട് നിൽക്കുകയാണ്. അക്രമിസംഘത്തിലുള്ള മറ്റു രണ്ടു പേരെ പിടികൂടുന്നതിനു പകരം കസ്റ്റഡിലെടുത്ത പ്രതിയെ നേരം പുലരുന്നതിനു മുമ്പ് ജാമ്യത്തിൽ വിട്ടയച്ച പൊലീസ് നടപടി നീതിനിഷേധവും അർ.എസ്. എസിനെ തൃപ്ത്തിപ്പെടുത്താനുമാണ്. മുമ്പും കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഇത്തരം സമാന സംഭവങ്ങളിൽ സംഘപരിവാറിന് ഓശാന പാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരുന്നത്.

ബംബ്രാണ സംഭവത്തിൽ മുഴുവൻ പ്രതികളെ പിടികൂടുന്നതിനു പകരം നിരപരാധികളെ കള്ള കേസിൽ കുടുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here