ഫെബ്രുവരി 1 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് സേവനം ലഭ്യമാകില്ല

0
285

ന്യൂയോര്‍ക്ക്(www.mediavisionnews.in) :  ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍, അവരുടെ സൗകര്യത്തിനനുസരിച്ച് വാട്സ് ആപ്പ് എന്നും പുതിയ സവിശേഷതകളും സുരക്ഷാ ക്രമീകരണങ്ങളുമായി കൃത്യമായ അപ്ഡേറ്റുകൾ നൽകുന്ന കമ്പനി പഴയ ഒഎസുകൾക്ക് വേണ്ട അപ്ഡേറ്റുകൾ നൽകുന്നത് പലപ്പോഴും അവസാനിപ്പിക്കാറുണ്ട്. ഇത്തവണയും പഴയ ചില ഒഎസുകൾക്കുള്ള ആപ്പ് സപ്പോർട്ട് വാട്സ്ആപ്പ് അവസാനിപ്പിക്കാൻ പോവുകയാണ്. നേരത്തെ തന്നെ ഫെബ്രുവരി 1 മുതൽ പഴയ ചില ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ലഭ്യമാക്കുന്നത് നിർത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

OS 4.0.3+ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഡിവൈസുകളിലും iOS 9+ പ്രവർത്തിക്കുന്ന iOS ഡിവൈസുകളിലും ജിയോഫോണുകൾ ഉൾപ്പെടെയുള്ള KaiOS 2.5.1+ പ്രവർത്തിക്കുന്ന ഫോണുകളിലും ഇൻസറ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇവയേക്കാൾ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രവർത്തിക്കുന്ന ചില ഫോണുകളിൽ 2020 ഫെബ്രുവരി 1 മുതൽ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും.

2020 ഫെബ്രുവരി 1 മുതൽ 2.3.7 ഉം അതിൽ പഴയതുമായ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലും iOS 8 ഉം അതിൽ പഴയതുമായ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലും വാട്സ്ആപ്പ് ലഭ്യമാകില്ല. പുതിയ വാട്‌സ് ആപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭ്യമല്ലാത്തതാണ് ആ ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here