പൗരത്വ ഭേദഗതി നിയമത്തിനെതിരേ മംഗൽപ്പാടി പഞ്ചായത്ത് പ്രമേയം പാസാക്കി; എതിർത്ത് ബി.ജെ.പി

0
185

ഉപ്പള: (www.mediavisionnews.in)  പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മംഗൽപ്പാടി പഞ്ചായത്തും.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മംഗൽപ്പാടി പഞ്ചായത്ത് യോഗം പ്രമേയം പാസാക്കി. ഇച്ചിലങ്കോട് വാര്‍ഡ് മെമ്പര്‍ മഞ്ജുനാഥ പ്രസാദ് റായ് പ്രമേയം അവതരിപ്പിച്ചു. ഉപ്പള ഗേറ്റ് വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പിന്താങ്ങി.

23 അംഗ ഭരണസമിതിയിൽ ബി.ജെ.പി അംഗങ്ങളായ വത്സരാജ്, ബാലകൃഷ്ണ അമ്പാർ, രേവതി, അനിത, ജയശർമിള, മുട്ടം വാർഡ് സ്വതന്ത്ര അംഗം സഞ്ജീവനും പ്രമേയത്തിനെ എതിർത്തു.

രാജ്യത്തെ വിഭജിക്കുന്നതിനും മതേതരത്വം തകര്‍ക്കുന്നതിനും കാരണമാകുന്ന നിയമം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വര്യജീവിതം നഷ്ടപ്പെടുത്തുന്നതിനും ഒരു വിഭാഗം ജനങ്ങളെ ഭയാശങ്കയിലാക്കുന്നതുമാണ് നിലവിലെ നിയമങ്ങള്‍ കാരണമാകുന്നതെന്നും യോഗം വിലയിരുത്തി.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. ജമീല സിദ്ധീഖ്, ബി.എം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, ആയിഷ ഫാരിസ്, സുജാത ഷെട്ടി, ഉമേഷ് ഷെട്ടി, അബ്ദുൽ റഹ്‌മാൻ ബേക്കൂർ, ജലീൽ അടക്ക, ഫാത്തിമ, ബീഫാത്തിമ, ആയിഷ റഫീഖ്, സീനത് ബീഗം, ഷംഷാദ് ബീഗം, സുഹറ എന്നിവര്‍ പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here