കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയിൽ ജനങ്ങളുടെ ആശങ്ക അഭിമുഖീകരിക്കുന്നതിൽ സുപ്രീം കോടതി പരാജയപ്പെട്ടെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സി എ എയ്ക്കെതിരായ ഹർജികളിൽ വാദം കേട്ട ശേഷമായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ വിമർശനം. കോടതി നടപടികൾ തികച്ചും സാങ്കേതികം മാത്രമായിരുന്നു. അന്തിമ വിധി വരും വരെ നിയമം നടപ്പാക്കുന്നത് നിർത്തിവെക്കാൻ നിർദ്ദേശിക്കാഞ്ഞത് നിരാശാജനകമാണെന്ന് പി എഫ് ഐ വൈസ് ചെയർമാൻ ഒ എം എ സലാം പറഞ്ഞു.
സിഎഎക്കെതിരെ ജനങ്ങൾ വിശ്രമമില്ലാത്ത സമരത്തിലാണ്. എൻപിആറും എൻആർസിയും ജനങ്ങളെ ഭീതിയിലാക്കി. പ്രക്ഷോഭങ്ങൾ ജനങ്ങളുടെ നിത്യജീവിതത്തിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലും വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാവുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നെന്ന് പോപ്പുലർ നേതാക്കൾ പറഞ്ഞു.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രതീക്ഷ പകരുന്നതല്ല കോടതിയുടെ സമീപനം. സിഎഎ നിർത്തിവെക്കാത്ത കോടതി നടപടി ബിജെപിക്ക് താത്കാലിക വിജയം നൽകുന്നുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. നീതിക്ക് വേണ്ടിയുള്ള തെരുവിലെ പ്രക്ഷോഭത്തോടൊപ്പം നിയമപരമായ പോരാട്ടവും കൊണ്ടുപോവുമെന്നും പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.