ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമായി തുടരവെ കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ചട്ടരൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്കു പൗരത്വം നല്‍കുന്നതിന് ഏതെല്ലാം രേഖകള്‍ അംഗീകരിക്കണമെന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിനായുള്ള മാര്‍ഗരേഖയും ആഭ്യന്തര മന്ത്രാലയം തയാറാക്കി.
ഏതുരാജ്യത്തു നിന്നാണ് കുടിയേറിയതെന്ന് വ്യക്തമാക്കണമെന്ന് മാര്‍ഗരേഖയില്‍ പ്രത്യേകം പറയുന്നുണ്ട്. ഇതിനായി പ്രത്യേക കോളവും അപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്. പാകിസ്താനിലെ ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാമെന്നാണ് പ്രാഥമിക ധാരണ. അഞ്ചു വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞവരുടെ കുട്ടികള്‍ക്കു പൗരത്വം നല്‍കുന്നത് സംബന്ധിച്ചും ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടിയിട്ടുണ്ട്.
മാതാപിതാക്കള്‍ പൗരരാണെങ്കില്‍ മാത്രമേ നേരത്തെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് പൗരത്വം അനുവദിച്ചിരുന്നുള്ളൂ. പൗരത്വം ലഭിക്കാതെ രക്ഷിതാക്കളില്‍ ഒരാള്‍ മരിച്ചുപോയവരുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്നകാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇക്കാര്യവും മന്ത്രാലയം പരിഗണിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കവെ ചട്ടം രൂപീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി കേസ് ഈ മാസത്തേക്കു നീട്ടിവച്ചത്.
ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഡ് ഓഫീസിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചട്ടം രൂപീകരിച്ചതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. നിയമ ഭേദഗതി പ്രകാരം പൗരത്വത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. രേഖകളും ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇത് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഡ് ഓഫിസും പ്രാദേശിക ഭരണകൂടവും പരിശോധിക്കും. പൗരത്വം നല്‍കും മുമ്പ് ആഭ്യന്തരമന്ത്രാലയം പരിശോധന നടത്തും. നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്. കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളാണ് നിയമത്തെ എതിര്‍ക്കുന്നത്. ഈ മാസം 22ന് സുപ്രിം കോടതി വീണ്ടും കേസ് പരിഗണിക്കുന്നതിനു മുമ്പായി ചട്ടം രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക