പൗരത്വ ബില്ലിനെതിരെ മംഗൽപാടി ജനകീയവേദി മാസ് പെറ്റീഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
175

ഉപ്പള: (www.mediavisionnews.in) രാജ്യ വ്യാപകമായി കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പൗരത്വ ബില്ലിനെതിരെ മംഗൽപാടി ജനകീയവേദിആഭിമുഖ്യത്തിൽ പെറ്റീഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

എൻആർസി, എൻപിആർ, സിഎഎ എന്നിവയ്ക്കെതിരെ ആയിരത്തിലധികം പോസ്റ്റ് കാർഡുകൾ സുപ്രീംകോടതിയുടെ രജിസ്ട്രാർക്ക് അയച്ചു. വിദ്യാർത്ഥികളും, സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ താലൂക്ക് പ്രസിഡന്റ് രാഘവൻ ചേരാൾ പരിപാടി ഉദ്ഘാടനം ചെയ്തു. എംജെവി പ്രസിഡന്റ് അഡ്വക്കേറ്റ് കരീം പൂന അധ്യക്ഷത വഹിച്ചു. സിദ്ദിഖ് കൈകമ്പ സ്വാഗതവും, റൈഷാദ് നന്ദിയും പറഞ്ഞു. ഹിന്ദുസ്ഥാൻ മോണു, കെഎഫ് ഇക്ബാൽ, ഒ.എം റഷീദ്, സാദിഖ് ചെറുഗോളി, ഹസീം മണിമുണ്ട, ഹനീഫ് ഗോൾഡ് കിംഗ്, അബൂ തമാം, രജാവ് ഉമ്മർ, മൻസൂർ കണ്ടത്തിൽ, അഷാഫ്, മജീദ് പച്ചമ്പള, എം.കെ അലി മാഷ്, സൈൻ അട്ക, ഹമീദ് കോസ്മോസ്, കൊട്ടാരം അബൂബക്കർ, മഹ്മൂദ് കൈകമ്പ, ഷാജഹാൻ ബഹ്‌റിൻ, മുബാറക് ഹൊസങ്കടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here