പൗരത്വ നിയമത്തിനെതിരെ കുമ്പള ഗ്രാമ പഞ്ചായത്തിൽ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നൽകി

0
219

കുമ്പള: (www.mediavisionnews.in) രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാകി രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കുന്ന തരത്തിൽ രാജ്യത്ത് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സി നിയമവും പിൻവലിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാൻ കമ്പള ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് പ്രമേയത്തിന് അനുമതി തേടി കത്ത് നൽകി.

ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.കെ ആരിഫാണ് നോട്ടീസ് നൽകിയത്. വൈസ് പ്രിസിഡണ്ട് ഗീത ഷെട്ടിയാണ് പ്രേമേയത്തെ പിന്താങ്ങിയത്. പ്രമേയം അടുത്ത ബോർഡ് യോഗത്തിൽ ചർച്ചയ്ക് വെയ്ക്കുമെന്ന് പ്രിസിഡണ്ട് കെ.എൽ പുണ്ഡരീകാക്ഷ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here