തിരുവനന്തപുരം: (www.mediavisionnews.in) പുതുവത്സര തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് റെക്കോഡ് മദ്യം. ഡിസംബര്‍ 31ന് മാത്രം സംസ്ഥാനത്താകെ വിറ്റത് 89.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഇക്കുറി 12.15 കോടി രൂപയുടെ മദ്യം കൂടുതല്‍ വാങ്ങി. 16 ശതമാനം വര്‍ദ്ധനയാണ് ഒരുദിവസം മാത്രം നേടിയത്.
ക്രിസ്മസ് തലേന്ന് മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിരുന്നു. സമാനമായ രീതിയാണ് പുതുവത്സര തലേന്നും മദ്യ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 63 കോടിയായിരുന്നു. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടായി.
തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയില്‍ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന നിരക്കിലുള്ള വില്‍പ്പന ഇതാണ്.
ക്രിസ്മസ് -ന്യൂ ഇയര്‍ ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധനവ് ഉണ്ട്. 522 കോടിയാണ് ഈ കാലയളവിലെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.