മുംബൈ (www.mediavisionnews.in) : മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് സൂചന നല്കി ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റില്‍ നിന്ന് ധോണി ഉടന്‍ വിരമിയ്ക്കുമെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതോടെ ധോണി ഇനി ടി20യില്‍ മാത്രമായി ഒതുങ്ങിയേക്കും.
ഭാവിയുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിച്ചിരുന്നു. ടീമിലേക്കു തിരികെ വരാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സ്വയമൊരു നീക്കമൊന്നുമുണ്ടാവില്ല. എന്നാല്‍ ഐപിഎല്ലില്‍ കസറിയാല്‍ ധോണിയെ ടീമിലേക്കു തിരികെ വിളിക്കുംം ശാസ്ത്രി പറഞ്ഞു.
വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ധോണി തീര്‍ച്ചയായും കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ വരാനിരിക്കുന്ന ടി20 ലോക കപ്പിനുള്ള ടീമിലേക്കു ധോണിയെ പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി.
ഇതോടെ ഐപിഎല്ലാകും ധോണിയുടെ ഭാവിയെ കുറിച്ച് നിര്‍ണായക സൂചന നല്‍കുക. ധോണി ഇനി ഏകദിനം കളിയ്ക്കാന്‍ സാദ്ധ്യതയില്ല.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോക കപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ ജെഴ്സിയില്‍ കണ്ടിട്ടില്ല. റിഷഭ് പന്തിനെയാണ് നിലവില്‍ ധോണിയുടെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.