ധോണിയെ കരാറില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലെ കാരണം പുറത്ത്

0
233

മുംബൈ (www.mediavisionnews.in) : ബിസിസിഐയുമായി ഈ വര്‍ഷത്തെ കരാറിലുളള കളിക്കാരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരന്നത് ഒരു വന്‍മരം കടപുഴകിയതിനെ കുറിച്ചായിരുന്നു. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയെ നിര്‍ദ്ദാക്ഷിണ്യം ഒഴിവാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇതോടെ ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുളള തിരിച്ചുവരവ് കൂടുതല്‍ സങ്കീര്‍ണമായി മാറിയിരിക്കുകയാണ്.

നിലവിലെ നിയമം പ്രകാരം ബിസിസിഐയുമായി വാര്‍ഷിക കരാറില്‍ ഏര്‍പ്പെടാന്‍ കുറഞ്ഞത് മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ അല്ലെങ്കില്‍ എട്ടു ഏകദിന മത്സരങ്ങള്‍ കളിക്കണം താരങ്ങള്‍. ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളെയും സീസണ്‍ അടിസ്ഥാനപ്പെടുത്തി വാര്‍ഷിക കരാറിന് ബിസിസിഐ പരിഗണിക്കും. ഏകദിന ലോക കപ്പിന് ശേഷം ഏഴ് മാസത്തോളം ഇന്ത്യന്‍ ജെഴ്‌സി അണിയാത്തതാണ് ധോണിയ്ക്ക് തിരിച്ചടിയായത്.

അതെസമയം വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കുന്നതിന് മുന്‍പ് ബിസിസിഐയിലെ ഉന്നത വ്യക്തികള്‍ ധോണിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരാറില്‍ നിന്നും പുറത്താക്കപ്പെടുമെന്ന് ധോണിയ്ക്ക് പൂര്‍ണ ബോദ്ധ്യമുണ്ടായിരുന്നെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിസിഐ ഉന്നതന്‍ പിടിഐയോട് പറഞ്ഞു.

വാര്‍ഷിക കരാര്‍ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയ്ക്കായി കളിക്കാന്‍ ധോണിക്ക് ഇനിയും അവസരമുണ്ട്. പുതിയ ഐപിഎല്‍ സീസണിലെ പ്രകടനമായിരിക്കും ധോണിയുടെ തിരിച്ചുവരവിന് സാദ്ധ്യത കല്‍പ്പിക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here