കുമ്പള: (www.mediavisionnews.in) കുമ്പളയില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണം. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ത്ഥികളായ ഹസന് സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അക്രമ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ദാറുല്‍ ഉലും മദ്രസയില്‍ താമസിച്ചുപഠിക്കുന്നവരാണ് ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികള്‍. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍ പ്രദേശത്തെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സി.എ.എ, എന്‍.ആര്.സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞതായി കുട്ടികള്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക