‘ഞങ്ങള്‍ ‘ആസാദി’ മുദ്രാവാക്യം മുഴക്കുക തന്നെ ചെയ്യും’; യോഗി ആദിത്യനാഥിനോട് കോണ്‍ഗ്രസ്

0
215

ലഖ്‌നൗ(www.mediavisionnews.in): ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഞങ്ങള്‍ ആസാദി മുദ്രാവാക്യം മുഴക്കുക തന്നെ ചെയ്യുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് ലല്ലുവിന്റെ മറുപടി.

പട്ടിണിയില്‍ നിന്നും അഴിമതിയില്‍ നിന്നും മോചനം വേണം എന്നാണ് ഞാന് മുദ്രാവാക്യം വിളിക്കുന്നത്. അതിന് മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ എനിക്കെതിരെ രാജ്യദ്രോഹക്കേസ് എടുക്കട്ടെ എന്നും അജയ് ലല്ലു പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് എനിക്കെതിരെ കേസെടുക്കാം. പക്ഷെ കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനം വേണമെന്ന ആവശ്യം താന്‍ തുടരുമെന്നും അജയ് ലല്ലു പറഞ്ഞു.

പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണ്. അത് 14,16,21 എന്നീ ആര്‍ട്ടിക്കിളുകള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here