കേരള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി

0
179

ദോഹ: (www.mediavisionnews.in) കേരളത്തില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. വരുന്ന മാസം പതിനാലാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി.

ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രവാസികള്‍ക്ക് പ്രത്യേകം രജിസ്ട്രേഷന്‍ പൂര‍്ത്തീകരിക്കേണ്ടതുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റായ www.lsgelection.kerala.gov.in എന്ന ലിങ്കില്‍ കയറി Online Addition for Pravasi Voters എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ തെളിയുന്ന പേജില്‍ അവരവരുടെ പഞ്ചായത്ത് വാര്‍ഡ് പോളിങ് സ്റ്റേഷന്‍ എന്നിവയും തുടര്‍ന്ന് പാസ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നതനുസരിച്ചുള്ള വിലാസ വിവരങ്ങളും നല്‍കുക.

നിലവില്‍ വോട്ടര്‍ ഐഡിയുള്ളവര്‍ അതിന്‍റെ വിവരങ്ങളും പാസ്പോര്‍ട്ടിലെ വിവരങ്ങളും വിസ ഐഡിയിലെ വിവരങ്ങളും തുടര്‍ന്നുള്ള കോളങ്ങളിലായി പൂരിപ്പിക്കണം. വിദേശത്തെ ജോലി വിവരങ്ങളും വിലാസവും ശേഷം കാപ്ച്ച കോഡും കൂടി പൂരിപ്പിച്ചതിന് ശേഷം താഴെ കാണുന്ന സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഉടന്‍ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. അതുംചെയ്ത് കഴിഞ്ഞാല്‍ നമ്മുടെതായൊരു പേജ് തയ്യാറാകും. ഇതിന്‍റെ പ്രിന്‍റെടുത്ത് കയ്യില്‍ വെക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here