കൊച്ചി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ കേരള സര്‍ക്കാറിനെതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ വകവെക്കാതെ പിണറായി സര്‍ക്കാറിന്റെ പുതിയ ചുവടുവെപ്പ്. സാമൂഹ്യ വികസന സൂചികകളില്‍ മാത്രമല്ല ഭരണഘടനയുടെ അന്ത:സത്ത ഉയര്‍ത്തിപ്പിടിയ്ക്കുന്നതിലും ഒന്നാമതാണ് കേരളം എന്ന് ഓര്‍മ്മപ്പെടുത്തി ദേശീയ -പ്രാദേശിക മാധ്യമങ്ങളില്‍ സംസ്ഥാന്‍ സര്‍ക്കാരിന്റെ പരസ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടു കൂടി ‘ഒന്നാണ് ഒന്നാമതാണ് നമ്മള്‍’ എന്ന തലക്കെട്ടോടെയാണ് ദേശിയമാദ്ധ്യമങ്ങളിലെ ആദ്യ പേജില്‍ പരസ്യം ഇടം നേടിയത്. ഭരണ ഘടനാ സംരക്ഷണത്തിന് കേരളം ഒറ്റക്കെട്ടാണെന്നും അതിനു വേണ്ടി പ്രയത്നിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷവുമായി യോജിച്ച് പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭയാണ് കേരളത്തിലേത്. തടങ്കല്‍ പാളയം, റേഷന്‍ കാര്‍ഡ് നിഷേധം തുടങ്ങിയ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ ശക്തമായ ചുവടുവെപ്പ് നടത്തി, പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന എന്‍.പി.ആര്‍ കേരളം നിര്‍ത്തിവെച്ചു- എന്നിവയും പരസ്യത്തില്‍ പറയുന്നു.
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതില്‍ കേരള സര്‍ക്കാരിനും നിയമസഭക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. കേരളം അംഗീകാരം നേടുന്നത് ഇഷ്ടപ്പെടാത്ത ഉത്തരേന്ത്യന്‍ സംഘ് ബെല്‍റ്റില്‍ ജീവിക്കുന്നവരടക്കം കേരളത്തോടുള്ള ഇഷ്ടം തുറന്നെഴുതി. കേരളത്തോട് വിരോധമുള്ളവര്‍ക്കുള്ള മറുപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകള്‍ വിശദീകരിച്ചുള്ള പരസ്യം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.