കുമ്പളയില്‍ സഹകരണ ആശുപത്രിക്ക് നേരെ അക്രമം; മൂന്നുപേര്‍ അറസ്റ്റില്‍

0
211

കുമ്പള: (www.mediavisionnews.in) കുമ്പള സഹകരണാശുപത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ അന്വേഷിച്ചുവരുന്നു. ആശുപത്രി തല്ലിത്തകര്‍ക്കുകയും കാവല്‍ക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. സൂരംബയല്‍ സ്വദേശികളായ സന്തോഷ് (20), ശൈലേഷ് (25), വിജയ് (29) എന്നിവരാണ് അറസ്റ്റിലായത്.

ആശുപത്രി കാവല്‍ക്കാരന്‍ യോഗേഷി(33)നാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ കാറിലെത്തിയ അഞ്ചുപേരാണ് അക്രമം കാട്ടിയത്.ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ മാറ്റിയിടാന്‍ കാവല്‍ക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ നിലത്തിട്ട് മര്‍ദ്ദിക്കുകയും ആശുപത്രി കാഷ്വാലിറ്റിയുടെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. കുമ്പള അഡീ. എസ്.ഐ വിനോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മീഡിvയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here