കാ​സ​ര്‍​ഗോ​ഡ് എം​എ​സി​ടി കോ​ട​തി സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി

0
180

കാ​സ​ര്‍​ഗോ​ഡ് (www.mediavisionnews.in): കാ​സ​ര്‍​ഗോ​ഡ് പ്ര​ത്യേ​ക മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ന്‍റ് ക്ലെ​യിം ട്രി​ബ്യൂ​ണ​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കും. മ​റ്റ് ത​സ്തി​ക​ക​ള്‍ സ​ബോ​ർഡി​നേ​റ്റ് ജു​ഡീ​ഷ​റി​ക്ക് അ​നു​വ​ദി​ച്ച ത​സ്തി​ക​ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ത്തും. വ​ര്‍​ഷ​ങ്ങ​ളാ​യി ജി​ല്ല​യു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട കേ​സു​ക​ള്‍ കൈ​കാ​ര്യം​ചെ​യ്യാ​നു​ള്ള പ്ര​ത്യേ​ക കോടതി.

കേ​ര​ള​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും എം​എ​സി​ടി കോ​ട​തി നി​ല​വി​ലു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഒ​രു പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യും മൂ​ന്ന് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യും ചേ​ര്‍​ന്നാ​ണ് മ​റ്റ് കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കൂ​ട്ട​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട കേ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മ​റ്റു കേ​സു​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണം പ​ല​പ്പോ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നും വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തി​നും കാ​ല​താ​മ​സ​മു​ണ്ടാ​ക്കി​യി​രു​ന്നു.

ഇ​തു​കാ​ര​ണം ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​സ​ഭയുടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ കോ​ട​തി സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here