എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്ര സര്‍ക്കാര്‍; ആരും വാങ്ങിയില്ലെങ്കിൽ അടച്ചു പൂട്ടും

0
177

ന്യൂദല്‍ഹി: (www.mediavisionnews.in) എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കുമെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

വിമാന കമ്പനിയെ വാങ്ങാനുള്ള പ്രാരംഭ താത്പര്യങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 17 ന് അവസാനിക്കും. മറ്റ് ബാധ്യതകൾക്കൊപ്പം ഏകദേശം 3.26 ബില്യൺ ഡോളർ വരുന്ന കടബാധ്യത ഏറ്റെടുക്കാൻ ലേലത്തിന് എത്തുന്ന ഏതൊരാളും സമ്മതിക്കേണ്ടി വരും. ഇന്ത്യയില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ വില്‍ക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യമുള്ള വിദേശികള്‍ക്കുള്ള വില്‍പ്പന സാധ്യത കുറവായിരിക്കും. 2018 ൽ, ഇന്ത്യ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിൽക്കാനും ഇതുവഴി കട ബാധ്യതയുടെ 5.1 ബില്യൺ ഡോളർ വരുന്ന ഭാരം ഇറക്കിവെക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here