ഇറാന്‍-അമേരിക്ക സംഘര്‍ഷം; സമാധാന ചര്‍ച്ചയ്ക്കായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനില്‍

0
206

തെഹ്‌റാന്‍: (www.mediavisionnews.in) ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുമായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനിലെത്തി.

അല്‍താനി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് അമീര്‍ തെഹ്‌റാനിലെത്തിയത്.

സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാഖിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.

ഖാസിം സുലൈമാനയുടെ മരണത്തില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയും പറഞ്ഞിരുന്നു.

അമേരിക്കയോടും ഇറാനോടും ഒരേ സമയം മികച്ച ബന്ധം പുലര്‍ത്തി വരുന്ന രാജ്യമാണ് ഖത്തര്‍. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇദ്ദേഹമാണ് രാജ്യം ആദ്യമായി സന്ദര്‍ശിക്കുന്ന ദേശീയ നേതാവ്.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ രഹസ്യ സേനയായ ഖുദ്സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയെ ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തിലാണ് യു.എസ് കൊലപ്പെടുത്തിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here