മഞ്ചേശ്വരം: (www.mediavisionnews.in) മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപിക ചികുര്‍പാതയിലെ രൂപശ്രീ(40)യുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങിയില്ല. ഇതൊരു കൊലപാതകം തന്നെയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
അതേസമയം രൂപശ്രീയുടെ മരണം വെള്ളം അകത്ത് ചെന്നാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കുമ്പള പെര്‍വാഡ് കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രൂപശ്രീയെ കാണാനില്ലെന്ന് കാട്ടി അന്ന് രാത്രി ഭര്‍ത്താവ് ചന്ദ്രന് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് പെര്‍വാഡ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്. മുഖം വികൃതമായ നിലയിലും തലമുടി മുറിച്ചിട്ട നിലയിലുമായിരുന്നു. സ്കൂളില്‍ നിന്ന് ഉച്ചക്കിറങ്ങിയ രൂപശ്രീ ഒരു കല്യാണ ചടങ്ങിലും പിന്നീട് മകള്‍ പഠിക്കുന്ന സ്കൂളിലും ചെന്നിരുന്നു. രൂപശ്രീയുടെ സ്കൂട്ടര്‍ ദുര്‍ഗിപ്പള്ളത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസെങ്കിലും മരണത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മരണത്തിലെ ദുരൂഹത അകറ്റണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക