കുവൈത്ത് സിറ്റി (www.mediavisionnews.in): കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 25,000 വിദേശികളെ പിരിച്ചുവിടും. പാര്‍ലമെന്റിന്റെ മനുഷ്യവിഭവ ശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ് എം.പി അറിയിച്ചതാണിത്..
നിലവില്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 6000 ആയി കുറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് ജോലി നല്‍കുന്നതിനൊപ്പം പുതുതായി പഠിച്ചിറങ്ങുന്നവരെ കൂടി മുന്നില്‍ കണ്ടാണ് 25,000 തസ്തികകളില്‍ സ്വദേശിവത്കരണത്തിന് പദ്ധതി തയാറാക്കുന്നത്.
2017ല്‍ പൊതുമേഖലയിലെ 3140 തസ്തികകളിലും 2018ല്‍ 1500 തസ്തികകളിലും സ്വദേശിവത്രണം നടപ്പാക്കിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ബാങ്കിങ് മേഖലയിലേക്ക് 1800ഓളം സ്വദേശികളുടെ നിയമനം ഉടനുണ്ടാകുമെന്നും ഖലീല്‍ അല്‍ സാലിഹ് എം.പി കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.