ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളില്‍ ഒന്നാമത് മലപ്പുറം; ആദ്യ പതിനഞ്ചിലെ ഇന്ത്യന്‍ നഗരങ്ങളെല്ലാം കേരളത്തില്‍

0
249

കൊച്ചി (www.mediavisionnews.in)  : ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മലപ്പുറം. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേയില്‍ കോഴിക്കോട്, കൊല്ലം നഗരങ്ങളും ആദ്യ പത്തില്‍ ഇടം പിടിച്ചു. വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലെ ഇന്ത്യയിലെ നഗരങ്ങളെല്ലാം കേരളത്തിലാണ്.

ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേ

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 44.1 ശതമാനം വളര്‍ച്ചയുമായി അതിവേഗം വളരുന്ന നഗരമായി മലപ്പുറം ഒന്നാംസ്ഥാനത്ത് എത്തിയപ്പോള്‍. 34.5 ശതമാനവുമായി കോഴിക്കോട് നാലാം സ്ഥാനത്തും 31.1 ശതമാനം ഉയര്‍ച്ചയുമായി കൊല്ലം പത്താം സ്ഥാനത്തും എത്തിയതായി റാങ്കിംഗ് സൂചിപ്പിക്കുന്നു.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ പതിമൂന്നാം സ്ഥാനത്താണ്. 2015-2020 കാലയളവില്‍ തൃശൂരിന്റെ റാങ്കിംഗ് 30.2 ശതമാനം ഉയര്‍ന്നു. ഗുജറാത്തിലെ സൂറത്ത് 26.7 ശതമാനം മാറ്റവുമായി ഇരുപത്തിയാറാം സ്ഥാനത്താണ്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ 30-ാമതാണ്.

ഇന്ത്യയെ കൂടാതെ ചൈനയില്‍ നിന്നുമുള്ള മൂന്ന് നഗരങ്ങളും നൈജീരിയ, ഒമാന്‍, യുഎഇ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോ നഗരവും പട്ടികയില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇഐയു പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ വിയന്ന ഒന്നാം സ്ഥാനം നേടി. ശാസ്ത്രീയ സംഗീത രംഗത്തിനും സാമ്രാജ്യത്വ ചരിത്രത്തിനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഓസ്ട്രിയന്‍ തലസ്ഥാനമാണ് വിയന്ന. 140 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണിനെ മറികടന്നാണ് ഓസ്ട്രിയന്‍ നഗരം ഈ നേട്ടം കൈവരിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here