കണ്ണൂര്‍ (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗിക്കെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുന്നു. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം പോരടിക്കുമ്പോള്‍ സി.എ.എയ്‌ക്കെതിരെ ഒന്നിച്ചു സമരത്തിനിറങ്ങാനാണ് പാര്‍ട്ടികളുടെ തീരുമാനം.
സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുന്ന മനുഷ്യ മഹാശൃംഖലയില്‍ കോണ്‍ഗ്രസിനും ലീഗിനും ക്ഷണം. ജനുവരി 26-ന് വൈകുന്നേരം നാലു മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മഹാശ്യംഖല തീര്‍ക്കാനാണ് തീരുമാനം. എതിര്‍മുന്നണിയിലെ പ്രബല കക്ഷികളെന്ന നിലയിലാണ് കോണ്‍ഗ്രസിനെയും ലീഗിനെയും ക്ഷണിച്ചതെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.
26-ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എംവി ജയരാജന്‍ വ്യക്തമാക്കി. യോജിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മനുഷ്യചങ്ങലയും ആസൂത്രണം ചെയ്തതെന്നും പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ വിരുദ്ധ അഭിപ്രായം പറഞ്ഞുവെന്നും എന്നാല്‍ തങ്ങള്‍ ഇപ്പോഴും ഓപ്പണ്‍ മൈന്‍ഡാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.