മഞ്ചേശ്വരം താലൂക്ക് ആശുപത്രി കിഫ്ബിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണം: എം.സി ഖമറുദ്ദീൻ എം.എൽ.എ

0
185

കാസറഗോഡ്: (www.mediavisionnews.in) മംഗൽപ്പാടിയിലെ നയാബസാറിലുള്ള താലൂക്കാശുപത്രിയുടെ ശോചീനീയാവസ്ഥ പരിഹരിക്കാൻ ആശുപത്രി വളപ്പിൽ കിഫ്ബിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയണമെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ ധനമന്ത്രി തോമസ് ഐസക്കമായി നടത്തിയ കിഫ്ബി അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.

മറ്റ് ജില്ലകളിൽ പല ആശുപത്രികളും കിഫ്ബി ഏറ്റെടുത്ത് വൻകിട കെട്ടിടങ്ങൾ നിർമ്മിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ കാസറഗോഡ് ജില്ലയിൽ ഒരു ആശുപത്രി പോലും കിഫ്ബിയുടെ കീഴിലില്ലാത്തതിനാൽ മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപ്പാടിയിലുള്ള താലൂക്കാശുപത്രി ഏറ്റെടുത്ത് അവിടെ പ്രഥമ ഘട്ടത്തിൽ തന്നെ ക്യാൻസർ നിർണ്ണയത്തിനുള്ള സെന്ററും ഡയാലിസിസടക്കം രോഗികൾക്കാവശ്യമായ എല്ലാ വിധ സൗകര്യങ്ങളടങ്ങിയ ബഹുനില കെട്ടിടം പണിയുന്നതിന് കിഫ്ബി മുൻകയ്യെടുക്കണമെന്ന്ധനമന്ത്രി ശ്രീ ഡോ. ടി.എം തോമസ് ഐസക്കിന്റെയും കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തി. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന മന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ടെന്ന് എം.എൽ.എ അറിയിച്ചു.

കൂടാതെ മണ്ഡലത്തിൽ കിഫ്ബിയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന പത്തോളം പദ്ധതികളുടെ അവലോകനം നടത്തുകയും ഇതിന് പുറമെ മണ്ഡലത്തിൽ കൂടി കടന്ന് പോവുന്ന മലയോര ഹൈവയുടെ നിർമ്മാണത്തെ കുറിച്ചും മണ്ഡലത്തിൽ വിവിധ സ്കൂളുകളിൽ നടന്ന് വരുന്ന കിഫ്ബി പ്രോജക്ടിന്റെ തൽസ്ഥിതിയും യോഗത്തിൽ മന്ത്രിയുമായി ചർച്ച ചെയ്തു. താലൂക്കുമായി ബന്ധപ്പെട്ടു നിർമ്മിക്കേണ്ട താലൂക്ക് ഓഫീസ് സമുച്ചയം, ആർ.ടി.ഒ ഓഫീസടക്കമുള്ളവയുടെ നിർമ്മാണം ഉടൻ ആരംഭിക്കേണ്ടതിന്റെ പ്രധാന്യം മന്ത്രിയെ എം.എൽ.എ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here