മംഗലാപുരം സ്‌ഫോടന ശ്രമം: ആര്‍.എസ്.എസ് ഭീകരതയെക്കുറിച്ച് സമഗ്ര അന്വേഷണം വേണം: എകെഎം അഷറഫ്

0
207

കാസര്‍കോട്: (www.mediavisionnews.in) ആര്‍.എസ്.എസ് എന്നാല്‍ കൊടുംഭീകര സംഘടനയാണെന്നും തങ്ങള്‍ ചെയ്യുന്ന ഭീകരവാദത്തെ മറച്ചുവെക്കാന്‍ വേണ്ടിയാണ് അവര്‍ രാജ്യസ്‌നേഹമെന്ന് നാഴികയ്ക്ക് നാൽപത് വട്ടം വിളിച്ചുകൂവുന്നതെന്നും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ് പ്രസ്താവിച്ചു.

മംഗലാപുരം വിമാനതാവളത്തില്‍ ബോംബ് വെക്കാനുള്ള ശ്രമത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയിലായത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. ഇന്ത്യയില്‍ നടന്ന പല കലാപങ്ങളുടേയും പിന്നില്‍ ആര്‍.എസ്.എസ് ആണ്. മംഗലാപുരം അടക്കമുള്ള കലാപശ്രമങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയാല്‍ ആര്‍.എസ്.എസിന്റെ രാജ്യസ്‌നേഹം എല്ലാവരും നേരിട്ട് മനസ്സിലാക്കും.

ബ്രിട്ടീഷുകാരന് മാപ്പെഴുതികൊടുത്ത് ഷൂ നക്കിയതിന്റെ സംസ്‌ക്കാരം അവര്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മംഗലാപുരത്ത് ബോംബ് സ്‌ഫോടത്തിന് ശ്രമിച്ച ഭീകരവാദിയെ പിടികൂടാന്‍ കഴിഞ്ഞത് മഹത്തായ കാര്യമാണ്. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സമുദായത്തിന്റെ തലയില്‍ അതിന്റെ ഉത്തരവാദിത്വം കെട്ടിവെച്ച് കലാപം അഴിച്ചുവിടാന്‍ ആര്‍.എസ്.എസ് ശ്രമിക്കുകമായിരുന്നു. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിന്റെ ഭീകരവാദ നിലപാടിനെക്കുറിച്ചും ഇന്ത്യയില്‍ നടന്ന പല സ്‌ഫോടന ശ്രമങ്ങളെക്കുറിച്ചും വ്യക്തമായ അന്വേഷണം നടത്തണമെന്ന് എ.കെ.എം കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here