പൗരത്വ ഭേദഗതി: കൊൽക്കത്തയിലും കിഴക്കന്‍ മെദിനിപ്പൂരിലും സിപിഐ എം കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചു

0
154

കൊൽക്കത്ത (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ഭരണഘടന ഉറപ്പു നൽകുന്ന മതസൗഹാര്‍ദ്ദവും ഐക്യവും സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിയ്ക്കുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യവൽക്കരണം നിര്‍ത്തലാക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊൽക്കത്തയിലും കിഴക്കന്‍ മെദിനിപ്പൂരിലും സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചു.

കൊൽക്കത്ത ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്പ്ലനേഡ് രക്തസാക്ഷി മൈതാനിയിൽ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങള്‍ അണിനിരന്നു. നഗരത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന്‌ പ്രകടനമായാണ് ആളുകള്‍ റാലിയ്ക്ക് എത്തിയത്. പാര്‍ടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പി ബി അംഗം മുഹമ്മദ് സലിം എന്നിവരുള്‍പ്പടെ വിവധ നേതാക്കള്‍ സംസാരിച്ചു.

 പൗരത്വ നിമത്തിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ശക്തമായ പ്രക്ഷോഭണം തുടരുമെന്ന്‌ മിശ്ര പറഞ്ഞു. ബംഗാളിൽ മമത ബാനര്‍ജിയും തൃണമൂലും ഇരട്ടത്താപ്പ് നയമാണ് തുടരുന്നത്. പൗരത്വഭേഗതിയ്‌ക്കെതിരെ മമത  പ്രതിഷേധിക്കുമ്പോഴും എന്‍ പി ആര്‍ നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

സിപിഐ എം  കിഴക്കന്‍ മെദിനിപ്പൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഖേജൂരിയിൽ നടന്ന റാലിയിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. നന്ദിഗ്രാമിനോട് ചേര്‍ന്ന്‌ കിടക്കുന്ന  ഖേജൂരിയിൽ വളരെ നാളുകള്‍ക്കു ശേഷമാണ് സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കൂറ്റന്‍ റാലി നടന്നത്. സിപിഐ എം പി ബി അംഗവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബസുവായിരുന്നു മുഖ്യ പ്രാസംഗികന്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here