പൗരത്വ നിയമ ഭേദഗതി: ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി

0
172

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുത്ത ആദ്യഗൃഹസമ്പർക്കത്തിൽ തന്നെ നിയമത്തിനെതിരെ വിമർശനമുയർന്നു. പത്ത് വീടുകളിൽ കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും എതിർപ്പുയർന്നതോടെ ഒരു വീട് മാത്രം സന്ദർശിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി കിരൺ റിജിജു സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്‍റെ വീട്ടിലെത്തിയാണ് ജനജാഗ്രതാ സമ്മേളനത്തിന് തുടക്കമിട്ടത്. കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു വിമർശിച്ചു. പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് ജോർജ് ഓണക്കൂർ കേന്ദ്രമന്ത്രിയെ അറിയിച്ചു. ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ മാറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്നായിരുന്നു റിജിജുവിന്‍റെ മറുപടി. തമിഴ് അഭയാർഥികൾക്കും മറ്റുള്ളവർക്കും വേണമെങ്കിൽ വേറേ നിയമം ഉണ്ടാക്കാം. ഇപ്പോഴത്തേത് ആ ഉദ്ദേശത്തിലല്ല. മുമ്പ് പാകിസ്ഥാനി ഗായകൻ അദ്നാൻ സമിക്ക് പൗരത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം നല്ല മുസ്ലീം ആയിരുന്നുവെന്നും കിരൺ റിജിജു പ്രതികരിച്ചു. ആദ്യ വീട്ടിലെ സന്ദർശനത്തിൽ തന്നെ ഏറെ സമയം ചിലവഴിക്കേണ്ടി വന്നതോടെ തുടർന്നുള്ള സന്ദർശനത്തിനായി തയ്യാറാക്കിയ പദ്ധതി പാളുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here