പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല നാളെ

0
253

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല നാളെ. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വൈകിട്ട് നാല് മണിക്ക് തീര്‍ക്കുന്ന മനുഷ്യശൃംഖലയില്‍ 70 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. പ്രതിഷേധ കൂട്ടായ്മയില്‍ യു.ഡി.എഫും പങ്കാളിയാകണമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു.

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള വികാരം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടത് മുന്നണി മനുഷ്യമഹാശൃംഖല തീര്‍ക്കുന്നത്. ഭരണഘടനയെ അട്ടിമറിച്ചുള്ള നിയമമായത് കൊണ്ടാണ് റിപ്ലബ്ലിക് ദിനം തന്നെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കാസര്‍ഗോഡ് മനുഷ്യമഹാശൃഖലയുടെ ആദ്യകണ്ണിയാവും. കളിയിക്കാവിളയില്‍ പി.ബി അംഗം എം.എ ബേബിയായിരിക്കും ശൃംഖലയുടെ അവസാനകണ്ണി. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പാളയം രക്താസക്ഷി മണ്ഡപത്തില്‍ ചങ്ങലയുടെ ഭാഗമാകും.

വൈകിട്ട് 3.30 ന് മനുഷ്യശൃംഖലയുടെ റിഹേഴ്സല്‍ നടക്കും. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം വായിക്കും. തുടര്‍ന്നായിരിക്കും കൈകോര്‍ത്ത് പിടിച്ച് പ്രതിഞ്ജ ചൊല്ലുന്നത്. പരിപാടിയിലേക്ക് യു.ഡി.എഫിനെ ഇടത് മുന്നണി വീണ്ടും ക്ഷണിച്ചു. പത്തനംതിട്ട ,കോട്ടയം ജില്ലകളില്‍ ഉള്ളവര്‍ ആലപ്പുഴയിലായിക്കും പ്രതിഷേധത്തിന്‍റെ ഭാഗമാകുന്നത്.ഇടുക്കി,വയനാട് ജില്ലകളില്‍ പ്രദേശികമായും മനുഷ്യശംഖല തീര്‍ക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here