കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമായ സമയത്ത് വീണ്ടും യോജിച്ച സമരത്തിന് തയാറെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍. സര്‍ക്കാറുമായി യോജിക്കാന്‍ കഴിയുന്ന എല്ലാ മേഖലകളിലും സഹകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിവേദനവുമായി പോകുന്നുണ്ടെങ്കില്‍ ആ സംഘത്തിലും തങ്ങളുണ്ടാകുമെന്ന് മുനീര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിെന്റ നേതൃത്വത്തില്‍ ജനുവരി 18ന് വൈകീട്ട് നാലിന് മഹാറാലി സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക