മഞ്ചേശ്വരം: (www.mediavisionnews.in) മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ .സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മായിലിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷയെ(39)യും കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ(42)യെയും മഞ്ചേശ്വരം സി.ഐ എ .വി ദിനേശന്, എസ് .ഐ ഇ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇസ്മായില്‍ തൂങ്ങിമരിച്ചതാണെന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ വേണ്ടി താനും ഹനീഫയും ചേര്‍ന്ന് ഇറക്കി കിടത്തിയതാണെന്നുമെന്നുമാണ് ആയിഷ മൊഴി നല്‍കിയതെങ്കിലും കഴുത്തിന്റെ പിന്‍ഭാഗത്തും കയറ് മുറുകിയ നിലയില്‍ കണ്ടതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്. ആയിഷയും ഹനീഫയും തമ്മിലുള്ള ബന്ധം അറിഞ്ഞ ഇസ്മായില്‍ ഒരാഴ്ച മുമ്പ് ഹനീഫയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെ ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പതിനായിരം രൂപയ്ക്കാണ് ഇസ്മയിലിനെ കൊലപെടുത്താൻ ആയിഷ ക്വട്ടേഷൻ നൽകിയത്
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക