ഉപ്പള: (www.mediavisionnews.in) തീരദേശ പരിപാലന നിയമം ലംഘിച്ചു വീടു വെച്ചവരുടെ ലിസ്റ്റിൽ മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി വീടുകൾ ഉൾപെട്ടതിനാൽ വിശമത്തിലായവർ ആശങ്കപ്പെടേണ്ടതില്ലെന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൽ.
തീരദേശ നിയമം നിലവിൽ വന്ന 1996 ന് മുൻപുള്ളതും 60 വർഷത്തിലേറെ പഴക്കമുള്ള വീടുകൾ പോലും ലിസ്റ്റിൽ വന്നതടക്കം നിരവധി അപാകതകൾ ലിസ്റ്റിലുണ്ട്. ആയതിനാൽ ആവശ്യമായ ഇടപെടൽ നടത്തി പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
ലിസ്റ്റിൽപെട്ടവർക്ക് വേണ്ടിയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതുമായും എല്ലാ കാര്യത്തിലും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ ശക്തമായ ഇടപെടൽ നടത്തി കൂടെയുണ്ടാവുമെന്നും എം.എൽ.എ പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക