ജില്ലയിൽ സംഘപരിവാർ വർഗ്ഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നതായി സംശയിക്കുന്നു: എം.സി ഖമറുദ്ധീൻ; ബംബ്രാണയിൽ വിദ്യാർത്ഥികളെ അക്രമിച്ച പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുക

0
194

കുമ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി സമരങ്ങൾ ആളിക്കത്തുമ്പോൾ ജില്ലയിൽ പ്രതേകിച്ച് മുഞ്ചശ്വരം, കാസറഗോഡ്‌ മണ്ഡലത്തിൽ സംഘപരിവാർ വർഗ്ഗീയ സംഘർഷത്തിന് കോപ്പുകൂട്ടുന്നതായി എം.സിഖമറുദ്ധീൻ എം.എൽ.എ. കഴിഞ്ഞ ദിവസ്സം രാത്രി കുമ്പള ബംബ്രാണയിൽ 13ഉം 17ഉം വയസ്സുളള മാത്രമുള്ള മദ്രസ്സ വിദ്യർത്ഥികളെ മാരകായുധങ്ങളുമായി അക്രമിക്കാൻ തുനിഞ്ഞ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ട്. ഈ പ്രതികളിലൊരാൾ ഇതിന് മുൻപും ഇതേ രീതിയിലുള്ള പരാതിയിൽ പോലീസ് താക്കീത് ചെയ്ത് വിട്ടതാണ്. ഇത്തരം പ്രതികളെ നിസാര വകുപ്പുകൾ ചേർത്ത് 24 മണിക്കൂർ പോലും പോലീസ് കസ്റ്റഡിയിൽ വെക്കാതെ വിട്ടയക്കുന്ന പ്രവണത തുടർന്നാൽ ഇവിടെ ഇനിയും ഇങ്ങനെയുള്ള അക്രമങ്ങൾ തുടരുകയേ ഉള്ളു. മാരകായുധങ്ങളുമായി രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഇത്തരം ക്രിമിനുകളുടെ രഹസ്യ കേന്ദ്രങ്ങളിൽ പോയി തന്നെ പൊലീസ് റൈഡ് നടത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതുണ്ട്.

ജില്ലയിൽ നടക്കുന്ന ഇങ്ങനെയുള്ള കേസുകളിലെയും കൊലപാതകങ്ങളിലെയുമൊക്കെ പ്രതികൾക്കെതിരെ കോടതിയിൽ പോലീസിന് കൃത്യമായ തെളിവുകൾ നൽകാൻ സാധിക്കാത്തതിനാൽ കോടതി വെറുതെ വിടുന്ന പ്രതികളുടെയും കൂട്ടാളികളുടെയും ബലത്തിലാണ്, ശക്തമായ പൊലീസ് സംവിധാനമുണ്ടായിട്ടും ക്രിമിനലുകൾ ഇവിടെ ഇങ്ങനെ അഴിഞ്ഞാടുന്നത്. ഇനിയെങ്കിലും ഇത്തരം കേസുകളിലെ പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാക്കാതെ ശക്തമായ നടപടികളുമായി കാസറഗോട്ടെ പോലീസ് മുന്നോട്ട് വരണമെന്ന് എംഎൽഎ പറഞ്ഞു.

ഇക്കാര്യങ്ങൾ ഇന്ന് ജില്ലയിലെത്തിയ മുഖ്യമന്ത്രിയോടും ചർച്ച ചെയ്തതായി എം.എൽ.എ അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here