കുറ്റംചുമത്താതെ ആരെയും കരുതൽ തടങ്കലിൽവെക്കാം; ഡൽഹി പൊലീസിന് കൂടുതൽ അധികാരം നൽകി കേന്ദ്രം

0
182

ദില്ലി: (www.mediavisionnews.in) ജനങ്ങളെ കരുതൽ തടങ്കലിൽ വെക്കാൻ ദില്ലി പൊലീസ് കമ്മീഷണർക്ക് പ്രത്യേകാധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാളെ( ജനുവരി 19 ) മുതൽ ഏപ്രിൽ 18 വരെ സുരക്ഷക്കായി ആരെയും കസ്റ്റഡിയിൽ എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷനിയമപ്രകാരമാണ് (National Security Act (NSA), 1980) നിർദ്ദേശമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ദേശീയ സുരക്ഷ നിയമപ്രകാരം വ്യക്തികളെ 12 മാസംവരെ കുറ്റങ്ങളൊന്നും ചുമത്താതെ തടവിൽ വെക്കാന്‍ അധികാരമുണ്ട്. അതേസമയം എന്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തികളെ 10 ദിവസത്തേക്ക് അറിയിക്കണമെന്നുമില്ല. പൗരത്വദേഗഗതിയടക്കമുള്ള വിഷയത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലുള്ള കേന്ദ്രത്തിന്‍റെ ഈ നിര്‍ദ്ദേശം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുദ്ദേശിച്ചാണെന്നാണ് സൂചന. എന്നാല്‍ ദേശീയ സുരക്ഷനിയമപ്രകാരമാണ് നിര്‍ദ്ദേശമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here